സിനിമയ്ക്കപ്പുറത്തെ മികവില്‍ തിളങ്ങുന്ന ഹ്രസ്വചിത്രങ്ങളും താരങ്ങളും – നാളത്തെതാരം ലേഖനം ഭാഗം ഒന്ന്

മലയാള സിനിമാലോകം അവര്‍ണ്ണനീയമായ സുവര്‍ണ്ണ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണ് ഇത്. മലയാള സിനിമ നേരിട്ട പ്രതിസന്ധികള്‍ക്ക് ഏറെക്കുറെ വിരാമം ആയി എന്നാണ്. തീയറ്ററുകളിലെ വിജയ ചിത്രങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നത്.

 2015 -2016 വര്‍ഷങ്ങളില്‍ റിലീസ് ചെയ്ത പല ചിത്രങ്ങളും ഇതിനുദാഹരണങ്ങളാണ്. ആളൊഴിയാത്ത തീയറ്ററുകള്‍ കേരളത്തിലെ സ്ഥിരം കാഴ്ച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു.
മലയാള സിനിമയുടെ ഈ മുന്നേറ്റത്തെ വിലയിരുത്തിയാല്‍  ഇന്‍ഡസ്ട്രിയിലേക്ക് പുതുതായി കാലെടുത്ത് വെച്ച പുതുമുഖങ്ങളെ അവഗണിക്കാന്‍ ഒരു സാധ്യതയും ഇല്ല. ആവിഷ്ക്കാരത്ത്തിലെ പുതുമ കൊണ്ടും, യുവത്വത്തെ കൈയ്യില്‍ എടുക്കാനുള്ള നുറുങ്ങു വിദ്യകള്‍ കൊണ്ടും അവര്‍ മലയാള സിനിമാ ലോകത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു. സത്യത്തില്‍ കാലം ഏറെ മാറിയപ്പോള്‍ മലയാള സിനിമയുടെ കോലവും മാറി കാലത്തിനൊത്ത കോലം! സത്യത്തില്‍ ഈ മാറ്റം പലപ്പോഴും പരിഹസിക്കപെടുന്നുണ്ടെങ്കിലും ഒരു ബിസിനസ് എന്ന നിലയില്‍ സിനിമയുടെ വിജയത്തിനു ഈ മാറ്റം അനിവാര്യമാണ്.

സമീപകാല റിലീസ് ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. മലയാള സിനിമാ ലോകത്തേക്ക് വിനീത് ശ്രീനിവാസന്‍റെയും കൂട്ടുകാരുടെയും കടന്നുവരവ് യുവ സിനിമാ ആസ്വാദകരെ ഫലപ്രദമായി സ്വദീനിച്ചിട്ടുണ്ട് ആനന്ദം എന്ന ചിത്രം എടുത്താല്‍ നിര്‍മ്മാണം  വിനീത് ശ്രീനിവാസന്‍ ആണെന്ന ഒറ്റക്കാരണത്താല്‍ ആദ്യ ദിനം തന്നെ യുവ പ്രേക്ഷകര്‍ ആനന്ദത്തെ നെഞ്ചോടു ചേര്‍ത്തു.  ജൂഡ് ആന്തണി ജോസഫ് എന്ന അനുഗ്രഹീത കലാകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടാണ് തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഒരു മുത്തശി ഗഥ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറി. അതുപോലെ തന്നെ മുന്‍ വിധികള്‍ ഒന്നുമില്ലാതെ അതികം പ്രമോഷനുകള്‍ പോലുമില്ലാതെ എത്തിയ ചിത്രമാണ് ഹാപ്പി വെഡിംഗ് ബോക്സ്‌ ഓഫിസില്‍ വന്‍ വിജയം നേടാന്‍ ഈ ചിത്രത്തിനു സാധിച്ചു
സത്യത്തില്‍ മലയാള സിനിമയുടെ ഈ ഒഴുക്കിനൊത്ത് നീന്താന്‍ സാധിക്കാത്ത പല പഴയ ഹിറ്റ്‌ മേക്കര്‍ ലേബല്‍ സ്വന്തമാക്കിയ സവിധായകരെയും ഇന്ന് സിനിമാലോകം പിന്തള്ളിക്കഴിഞ്ഞു. എന്തായാലും മാറ്റങ്ങള്‍ ഏതു മേഖലയിലും അനിവാര്യമാണ് .  പുതിയ പൂക്കള്‍ വിരിഞ്ഞേ മതിയാകൂ അങ്ങനെ ഉള്ള  വിരിയാന്‍  വെമ്പുന്ന പൂക്കളെ , നാളെ വെള്ളിത്തിരയിലെ സൂപ്പര്‍ താരനിരയിലേക്ക് കാലെടുത്ത്‌ വയ്ക്കാന്‍ ഒരുങ്ങുന്ന ചില താരങ്ങളെ പരിജയപ്പെടുത്താം ഈ ലേഖനത്തിലൂടെ അത് അടുത്ത ലക്കം  ഒപ്പം  മറ്റു സിനിമാ  വിശേഷങ്ങളും അടുത്ത ഭാഗത്തില്‍

1 comment:

  1. Best Casinos to Play for Real Money | DrMCD
    From classic 광주 출장안마 table games to poker machines, it is 대구광역 출장샵 no surprise that the casinos that play the best 상주 출장마사지 are 군산 출장마사지 the ones that make money from 경주 출장마사지

    ReplyDelete