C/O Saira Banu സൈര ബാനു റിവ്യൂ :: മഞ്ചു വാര്യര്‍

ആര്‍പ്പു വിളിയും അട്ടഹാസവും അടിയും ഇടിയും എല്ലാമായി വമ്പന്‍ ചിത്രങ്ങള്‍ മത്സരിക്കുമ്പോള്‍ സാധാരണയില്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചു പോകാവുന്ന ഇതിവൃത്തവുമായി ഒരു കൊച്ചു സിനിമ അതാണ് സൈര ബാനു. നമുക്കിടയില്‍ സംഭവിക്കാവുന്ന അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സൈര ബാനു നമ്മെ കാണിച്ചു തരുന്നത്. മലയാള മനോരമ മലയാള രമ യായും മനോരമയിലെ ചീഫ് ഫോട്ടോ ഗ്രാഫര്‍ ആയിരുന്ന വിക്റ്റര്‍ ജോര്‍ജ് പീറ്റര്‍ ജോര്‍ജായും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ചിത്രത്തില്‍ പീറ്റര്‍ ജോര്‍ജിന്റെ മകന്‍റെയും വളര്‍ത്തമ്മയുടെയും ജീവിത കഥ സമകാലിക സംഭവ വികാസങ്ങളെ കൂട്ടിയിണക്കി വളരെ ഹൃദയ സ്പര്‍ശിയായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ ആന്റണി സോണിക്ക് കഴിഞ്ഞിട്ടുണ്ട്. സൈര ബാനു എന്ന പേര് കൊണ്ട് തന്നെ സാമൂഹ്യ പ്രസക്തി അര്‍ഹിക്കുന്ന ചിത്രത്തിന് പ്രത്യക്ഷത്തില്‍ യഥാര്‍ത്ഥ സൈര ബാനുവും മായി ബന്ധമൊന്നും ഇല്ലെങ്കില്ലും ചിത്രത്തിലെ കഥാപാത്രവും യഥാര്‍ത്ഥ സൈര ബാനുവും നിലനില്‍പ്പിനു വേണ്ടി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടിയവരാണ്. ജീവിതത്തോടു അടുത്ത് നില്‍ക്കുന്ന ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്ന് ഒരു പരിതിവരെ വിശേഷിപ്പിക്കാവുന്ന ഒരു നല്ല ചിത്രം .
ദേവന്‍ തൊടുപുഴ

No comments:

Post a Comment