മലയാള സിനിമ 2024: വിജയങ്ങളുടെയും നിരൂപണങ്ങളുടെയും വർഷം
(Malayalam Cinema 2024: A Year of Triumphs and Narratives)
2024-ലെ മലയാള സിനിമ ഒരു ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. ബോക്സ് ഓഫീസിലെ വിജയങ്ങൾ മാത്രമല്ല, നിരൂപണങ്ങളുടെയും പ്രശംസകളുടെയും കയ്യടി നേടിയ ചിത്രങ്ങളും ഈ വർഷം സംഭവിച്ചു .
2024 ആദ്യ പാദം തന്നെ മലയാള സിനിമ അതിന്റെ മികവിനെയാണ് വിളിച്ചറിയിച്ചത്. ‘പ്രേമലു’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങൾ കേരളത്തിലെ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്. ‘പ്രേമലു’ തെലുങ്ക് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിൽ തിരകളുണർത്തി. ഈ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ‘ആടുജീവിതം’ എന്ന ചിത്രവും ഇതേ നേട്ടം കൈവരിക്കാനുള്ള വഴിയിലാണ് ജൈത്ര യാത്ര തുടരുന്നത് .
വിജയങ്ങൾക്കൊപ്പം നിരൂപണങ്ങളും ഈ വർഷം ശ്രദ്ധേയമായി. ‘ദി ഗോട്ട് ലൈഫ്’(ആടുജീവിതം) എന്ന ചിത്രം സാഹസികതയും നാടകീയതയും സമന്വയിപ്പിച്ച് പ്രേക്ഷകരെ ആകർഷിച്ചു. ‘ആട്ടം’ എന്ന ചിത്രം സമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച് നിരൂപക പ്രശംസ നേടി.കഥാപാത്രങ്ങളുടെ വാക്കുകളും പ്രവൃത്തികളും വിശകലനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് സ്വന്തമായി സത്യം കണ്ടെത്തേണ്ടതുണ്ട്. ഈ പ്രക്രിയയിൽ, ധാർമ്മികത, നീതി, സത്യം എന്നിവയെക്കുറിച്ച് ചിന്തിക്കാൻ പ്രേക്ഷകരെ ആട്ടം പ്രേരിപ്പിക്കുന്നു. ‘ആബ്രഹാം ഓസ്ലർ’ എന്ന ചിത്രം സംവിധാന രംഗത്ത് മിഥുൻ മാനുവൽ തോമസിന്റെ കഴിവിനെ വിളിച്ചറിയിച്ചു.
പുതുമുഖങ്ങളുടെയും സംവിധായകരുടെയും വരവും ഈ വർഷം സംഭവിച്ചു.
2024-ന്റെ ഇതുവരെയുള്ള പ്രകടനം മലയാള സിനിമയുടെ മുന്നോട്ടുള്ള കുതിപ്പിനെ തന്നെ യാണ് സൂചിപ്പിക്കുന്നത്. വരുന്ന മാസങ്ങളിൽ ഏതൊക്കെ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് കാത്തിരുന്ന് കാണാം.